Search

Face

  • MSM Profcon 2015 Poster
  • MSM Profcon 2015 Poster

Be a part of this great mission aiming at each individual around us...
Let it weigh in ur balance on a day only our deeds can save us...
may Allah make this a grand success...

Mujahid State Conference

Friday 16 March 2012

A Century Of Renaissance

പ്രാര്‍ഥനയോടെ,
സത്യ സന്ദേശവുമായി വന്ന ഒരു പ്രസ്ഥാനത്തെയും പട്ടു പരവതാനി വിരിച്ചു സ്വീകരിച്ച ചരിത്രം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല. കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും മറ്റൊന്നല്ല. എതിര്‍പ്പുകളുടെ ഘോഷയാത്രയായിരുന്നു എവിടെയും. എങ്കിലും പതരാതെയുള്ള അതിന്റെ ഗമനം വിജയത്തില്‍ എത്തുന്നത്‌ കാലങ്ങള്‍ക്ക് ശേഷം മുസ്ലിം കേരളം കണ്ടു !

ചരിത്രത്തിന്റെ നെറുകയില്‍ യശോധാവള്യം പരത്തിയ അവിസ്മരണീയ വ്യക്തിത്വങ്ങളുടെ നിഷ്കാമ കര്‍മ സാഫല്യമെന്നോണം നവോത്ഥാന ചിന്തയുടെ മഹാ ഭൂകികയായി കേരളമിന്നു മാറിയിരിക്കുന്നു !!

വിശ്വാസചാര വൈക്ര് തത്താല്‍ ക്ലാവ് പിടിച്ച മുസ്ലിം സമൂഹത്തിനിടയില്‍ ഇസ്ലാഹും യാധാസ്ധിതികത്വവും പതിറ്റാണ്ടുകളായി ആദര്‍ശ യുദ്ധത്തിലായിരുന്നു . അന്നും ഇന്നും തുടരുന്ന ആ ധര്‍മ്മയുദ്ധം. യുദ്ധ മുഖങ്ങളില്‍ ആയുധങ്ങള്‍ അടിയറവെച്ചു യാഥാസ്ഥിതികര്‍ പിന്‍ഗമനം നടത്തുന്ന കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരിക്കലും ധ്രിശ്യമാകാത്ത രീതിയിലുള്ള സംഘടിത ശക്തിയായി ഇസ്ലാഹീ പ്രസ്ഥാനം ഇന്ന് മാറിയിരിക്കുന്നു.

ജഗന്നിയന്താവിന്റെ അപാരമായ കരുണാ കടാക്ഷവും അപ്രതിരോധ്യമായ സംഘടനാ ശക്തിയും കര്‍മ നൈരന്തര്യം ജീവിതമാക്കിയ പ്രവര്‍ത്തകരുമാണ് ഈ വിജയത്തിന്റെ നിമിത്തവും ഊര്‍ജ്ജ സ്ത്രോതസ്സുമെല്ലാം.

ചരിത്രം കനകാക്ഷരങ്ങള്‍ കൊണ്ടെഴുതിയ ഏഴു സമ്മേളനങ്ങള്‍ക്ക് ശേഷം "നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് " എന്ന പ്രമേയവുമായി പ്രസ്ഥാനം എട്ടാം സമ്മേളനത്തിന്റെ നിറവിലെത്തി നില്‍ക്കുമ്പോള്‍ തൌഹീടീ ആദര്‍ശ ഗരിമയും അതിന്റെ അമരത്വവും വീണ്ടും വീണ്ടും പ്രഖാപിക്കപ്പെടുകയാണ്.

1 comment:

  1. May Allah provide the leaders strength to carry forward this wonderful organization. You are the best nation produced as an example to mankind. You enjoin what is right and forbid what is wrong and believe in Allah(ch.3, v.110).So do not weaken and do not grieve and you will be superior if you are true believers (ch.3, v.139). Our Lord forgive us our sins and the excess committed in our affairs and plant firmly our feet and give us victory over the disbelieving people( ch.3, v147)

    ReplyDelete