Search

Face

  • MSM Profcon 2015 Poster
  • MSM Profcon 2015 Poster

Be a part of this great mission aiming at each individual around us...
Let it weigh in ur balance on a day only our deeds can save us...
may Allah make this a grand success...

Mujahid State Conference

Tuesday 11 December 2012

വേണം നമുക്കൊരു ക്യാമ്പസ് നവോത്ഥാനം

അക്ഷര വഴിയില്‍ കിതച്ചോടുന്ന സുഹൃത്തേ..
അറിവ് തിരിച്ചറിവ് നേടാനുള്ളതാണ് ...!
അക്ഷരങ്ങള്‍ നന്മയുടെ തിരിനാളങ്ങള്‍ ആകണം; കലാലയങ്ങള്‍ നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രങ്ങളും, വിജയവും സാക്ഷ്യപത്രങ്ങളും ശിലാഫലകങ്ങളും വിദ്യ നല്‍കുന്ന വെളിച്ചത്തിന്റെ സ്മാരകങ്ങളും...!

പക്ഷെ ക്യാമ്പസ്‌ നിര്‍വഹിക്കുന്നതെന്താണ് ?
അധാര്‍മികതയുടെ ചാലിക്കുലങ്ങളും, ആല്‍മരച്ചുവട്ടിലെ ശ്രിന്ഗാരങ്ങളും, മരണക്കൊമ്പില്‍ ഉറുമ്പരിക്കുന്ന യുവ മിധുനങ്ങളും, നൈമിഷികമായ ആസ്വാദനങ്ങളുമാണ് 'ക്യാമ്പസ്‌' എന്നാ പദത്തിന്റെ ഫ്ലാഷ് ബാക്ക് ...!

സുഹൃത്തേ നമ്മെ നയിക്കുന്നതാരാണ് ?
ടൂത്ത് പേസ്റ്റ് മുതല്‍ ടൂര്‍ പ്രോഗ്രാം വരെയും ഡ്രസ്സ്‌ കോഡും  ഹെയര്‍ സ്റ്റൈലും ഭക്ഷണ ക്രമവും,ജോലി , പഠനം തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മീഡിയകള്‍ അല്ലെ? ചൂടുന്ന കുടയും കുടിക്കേണ്ട സോഫ്റ്റ്‌ ഡ്രിംഗ് സുമെല്ലാം തീരുമാനിക്കുന്ന മാധ്യമ ഭീമന്‍ മനസ്സിനെ വിഷലിപ്തമാക്കുന്നത് നാം അറിയുന്നുണ്ടോ?
പെയ്തിറങ്ങുന്ന ചാനല്‍ മഴയില്‍ നാം ട്യൂണ്‍ ചെയ്യുന്നത് വികാരങ്ങങ്ങള്‍ക്ക് ഇക്കിളി പകരുന്നവ മാത്രമല്ലേ? സെര്‍ച്ച്‌  എന്ജിനുകളും യുട്യുബും ഫേസ് ബുക്കും ഒരുക്കുന്ന കോളങ്ങളില്‍ നാം ടൈപ്പ് ചെയ്യുന്ന വാക്കുകളില്‍ നിന്ന് നമ്മുടെ മാന്യതയും തലമുറയുടെ അപഥ സഞ്ചാരവും വായിക്കാനാവില്ലേ?

സുഹൃത്തേ, തിരിച്ചറിവും തിരിച്ചു നടത്തവും ആവശ്യമല്ലേ? നവോത്ഥാനത്തിന്റെ  ശാന്തി തീരം അരികിലില്ലേ ?
നാം കാണുന്ന സ്വപ്നങ്ങള്‍ക്ക് സാഫല്യമുണ്ടാകുമോ?
മനസ്സിലെ പ്രതീക്ഷാപുഷ്പങ്ങള്‍ വിടരുമോ?
പന്ത്രണ്ടര ഗ്രാം മാംസകഷ്ണമായി ജീവിത യാത്ര ആരംഭിച്ച ഓരോ മനുഷ്യനും യാത്ര അവസാനിപ്പിക്കുന്ന ഒരു നിമിഷമില്ലേ ?
മാരക രോഗങ്ങള്‍...
അത്യാഹിത വിഭാകത്തിലെ അണയാത്ത ലൈറ്റുകള്‍ ...
മരണക്കെണി ഒരുക്കുന്ന പൊതു നിരത്തുകള്‍ ...
സംഹാര താണ്ഡവമാടുന്ന പൊതു പ്രകൃതി ദുരന്തങ്ങള്‍ ...
സൈറണ്‍ മുഴക്കിപ്പായുന്ന ആംബുലന്‍സുകള്‍ ...
ഇവയെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ...?
മരണ വാര്‍ത്തകള്‍ക്കും മണ്ണറകള്‍ക്കും ചിതാ ഭസ്മങ്ങള്‍ക്കും അരികില്‍ മിഴികള്‍ നനഞ്ഞ നാം എത്രനാള്‍ അവരെ ഓര്‍ത്തിരുന്നു? അത്രനാള്‍ മാത്രമേ നമ്മെയും പ്രിയപ്പെട്ടവര്‍ ഓര്‍ക്കൂ..
പിന്നെ, ഇവിടെ തീരുമോ...?

ഗര്‍ഭസ്ഥ ശിശുവിനോടൊരു വാക്ക് !
"മോനെ, അമ്മയുടെ ഗര്‍ഭപാത്രം വിട്ടു നീ യാത്ര തുടങ്ങുകയാണ്, നീ ചെല്ലുന്ന ലോകത്ത് പൂവും, പൂമ്പാറ്റയും, പൂവാടിയുമുണ്ട്, കാടും, കാട്ടാനയും കാറ്റും കടലുമുണ്ട്...! നീലാകാശവും ഹരിതമായ മേടുകളും ഉണ്ട് ."
അവന്റെ പ്രതികരണം. "കളവു...! ഈ ഗ്രഭാപാത്രതിനപ്പുറമൊരു ലോകമോ? അത് സംഭാവ്യമോ ?"

അവസാനം അവന്‍ പിറന്നു വീണു...!
കാഴ്ചകള്‍ക്ക് മുന്നില്‍ പരിഭ്രാന്തനായി പൊട്ടിക്കരഞ്ഞു...!
അതെ, മണ്ണറകളില്‍നിന്നും ചിതാ ഭാസ്മങ്ങളില്‍ നിന്നും നമുക്കുമുണ്ടൊരു മടക്കം...
മറ്റൊരു ജന്മം...!
അനശ്വര ജീവിതം....!

ഇത് സാധ്യമാണോ ?
25 വയസ്സായ ഒരു വ്യക്തി 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് എവിടെയായിരുന്നു?
കണ്ടാല്‍ അരക്കുന്ന വസ്തുവില്‍ നിന്ന് അത്ഭുതകരമായ മനുഷ്യ ശരീരം പടച്ചവനു അത് പുനസ്രിഷ്ടിക്കുക പ്രയാസമല്ല . പരകോടി മനുഷ്യര്‍ക്ക്‌ പലതരം വിരലടയാളങ്ങള്‍ വരച്ചവന് അത് അസാധ്യമാനെന്നോ ?
"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്നു? അതെ, നാം അവന്റെ വിരല്‍ തുംപുകലെപ്പോലും ശരിപ്പെടുത്താന്‍ കഴിവുല്ലവായിരിക്കെ."(75:4)

ആരാണ് നിങ്ങളെ ഏറ്റവും  അധികം സ്നേഹിക്കുന്നത്?
പേറ്റുനോവ് അനുഭവിച്ച അമ്മ?
എന്നും മധുരാമിടായിയുമായി എത്തിയിരുന്ന അച്ഛന്‍ ?
പ്രാണപ്രേയസി?
കളിക്കൂട്ടുകാരന്‍?
അവര്‍ ചെയ്തു തരുന്ന സഹായങ്ങളും സ്നേഹവുമാണോ സ്നേഹിച്ചു എന്ന് പറയുന്നതിന്റെ ആധാരം?
എങ്കില്‍ ജന്മന്‍ തന്നവനോ ?
അത്ഭുതകരമായ ശരീര ഘടന നല്‍കിയവനോ ?
നിങ്ങളുടെ ഹൃദയം  100,000 തവണ സ്പന്ദിക്കുന്നു...
നിങ്ങളുടെ ചുവന്ന രക്താണുക്കള്‍ സെക്കന്‍ഡില്‍ 25 ലക്ഷം പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു ...
നിങ്ങളുടെ ശ്വാസ കോശം 11,000 ലിറ്റര്‍ വായു ശ്വസിക്കുന്നു ...
നിങ്ങളുടെ വൃക്കകള്‍  ദിനേന 150 ലിറ്റര്‍ രക്തം ശുദ്ധീകരിക്കുന്നു...
സുഹൃത്തേ, ഇവയില്‍ ഒന്ന് പണി മുടക്കിയാല്‍ ...?
എങ്കില്‍ സ്നേഹ നിധിയായ സൃഷ്ടാവിനെ അറിയാന്‍ ശ്രമിച്ചിരുന്നോ ?
പ്രതിമകള്‍, പൂജാമുരികള്‍ , പുണ്യപുരുഷന്മാര്‍ , മഖ് ബറകള്‍ , മനുഷ്യ ദൈവങ്ങള്‍ തുടങ്ങിയവയില്‍ ദൈവത്തെ പ്രതിഷ്ടിക്കുന്നതു ഏറ്റവും വലിയ നന്ദികേടാണ് .
മഴയും മലയും കാറ്റും കാടും കടലും മനുഷ്യര്‍ നമിക്കുന്ന ആരാധ്യര്‍ക്ക് മുന്‍പ് തന്നെ ഇല്ലേ..?
സ്നേഹ നിധിയായ ദൈവത്തിന്റെ പേരില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്, ആത്മീയത ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ന്. കാരണം ആത്മീയത പറയേണ്ടവനല്ല പറയുന്നത്. ആത്മാവിനെ പടച്ചവനാണ്‌ ആത്മീയത പറയേണ്ടത്. അത് ദൈവമാണ്, സ്രഷ്ടാവായ ദൈവം...!

ക്വുര്‍ആന്‍
ആത്മീയ പാടങ്ങളുടെ അവസാന വാക്കുകള്‍...
വൈരുധ്യങ്ങളില്ലാതെ, ശാസ്ത്രീയ സത്യങ്ങള്‍ അനാവരണം ചെയ്യുന്ന അത്ഭുത ഗ്രന്ഥം...
മുസ്ലിം ആചാരക്രമങ്ങളില്‍ ഉയരേണ്ട മന്ത്രധ്വനികള്‍ മാത്രമല്ല അത്...
മാനവര്‍ക്കുള്ള ദിവ്യപ്രകാശം ആണ് അത്..

മുഹമ്മദ്‌ നബി (സ)
നിരക്ഷരന്‍...
അനാഥന്‍..
ശാസ്ത്രവും ഗവേഷങ്ങളും ഇല്ലാത്ത കാലത്ത് ഗര്‍ഭ ഗൃഹത്തിലെ സങ്കീര്‍ണ്ണതകള്‍ അധെഹമെങ്ങിനെ സംസാരിച്ചു...?
"പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി തരപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാസപിന്ദമായി രൂപപ്പെടുത്. തുടര്‍ന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി .എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു "(23:14)
അതെ, മാതാവിന്റെ ഗര്‍ഭാശയത്തില്‍ ശിശുവിന് ജീവന്‍ പകര്‍ന്ന ദൈവം അധെഹതോട് പറഞ്ഞതാണിത്.

തീവ്രവാദം: സമകാലികസമൂഹതിലെ ഏറ്റവും വലിയ ഭീഷണി 
പ്രവാചകന്‍ (സ )യെ ഇതില്‍ കക്ഷി ചേര്‍ക്കാന്‍ ശ്രമിച്ചവരാല്‍ താങ്കളും തെറ്റുധരിചില്ലേ..?     
എന്നാല്‍,
സ്ത്രീ വിമോച്ചകനായ പ്രവാചകന്‍ (സ)...
ക്രൂരമായി മാര്‍ദ്ടിച്ചവര്‍ക്ക് മാപ്പ് നല്‍കിയ പ്രവാചകന്‍ ...
യുദ്ധഭൂമിയില്‍ പോലും മനുഷ്യത്വം നിഷ്കര്‍ഷിച്ച സമാധാന ദൂതന്‍ ...
സുഹൃത്തേ, ആ പ്രവാചകനെ അറിയാന്‍ ശ്രമിക്കുക്കുക..
അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ ധര്‍മ്മ വിപ്ലവം പ്രഖ്യാപിച്ചു മുന്നേറുന്ന നവോഥാന പ്രസ്ഥാനം , കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെ. എന്‍ . എം )
ജന്മ നിയോഗങ്ങള്‍ സഫലമാക്കാനുള്ള നവോഥാന മുന്നെട്ടങ്ങളിലേക്ക് താങ്കളെയും ക്ഷണിക്കുന്നു. കെ. എന്‍ എമ്മിന്റെ വിദ്യാര്‍ഥി ഘടകമായ മുജാഹിദ് സ്ടുടെന്റ്സ് മൂവ്മെന്റ് (എം.എസ് .എം) അക്ഷര മുറ്റങ്ങളിലെ നിറം കേട്ട സംസ്കാരങ്ങല്‍ക്കെതിരെ സംസാരിക്കുന്നു.

സുഹൃത്തേ, 2012 ഡിസംബര്‍ 27-30  തിയതികളില്‍ "നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടു" എന്നാ പ്രമേയത്തില്‍ മുസ്ലിം നവോത്ഥാനത്തിന്റെ പൈതൃക ഭൂമികളിലോന്നായ കോഴിക്കോട്  വെച്ച് മുജഹാഹിട് എട്ടാം  സംസ്ഥാന സമ്മേളനം നടക്കുകയാണ് .
കനല്‍ വഴികളില്‍ ചവിട്ടി നടന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റി വരിക, സമ്മേളനത്തിലേക്ക്; കൂട്ടുകാരോടൊപ്പം .

കാമ്പസ് ദ'അവ വിഭാകം 
മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം
സി.ഡി . ടവര്‍ , കോഴിക്കോട് -4 


Mujahid Students Movement
Postal Address: Mujahid Centre (New Block), 5th Floor, CD Tower,
Kannur ByePass, Near Baby Memorial Hospital
,
Calicut,
Kerala,
India

Latitude: 11.26091
Longitude: 75.79326

Phone: +91 495 2722801
+91 495 2722802
+91 495 2722803
+91 495 2722804
+91 495 2722805
+91 495 2727803
Mobile : +919744499429
Website :

No comments:

Post a Comment